“പലിശ രഹിത വ്യവസ്ഥ” യാണ് ഇസ്ലാമിക് ബാങ്കിങ്ങിന്‍റെ
അടിത്തറയായി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്നു നിലവിലുള്ള സാമ്പത്തിക വ്യവസ്ഥ പലിശയിലും
ചൂഷണത്തിലും അധിഷ്ഠിതമാണെന്നും ഇസ്ലാം മുമ്പോട്ട് വെക്കുന്ന ബാങ്കിംഗ് സമ്പ്രദായം
ലോകത്തിന്റെ സാമ്പത്തികപ്രശ്നങ്ങൾക്കെല്ലാം ഒറ്റമൂലിയാണെന്നുമാണ് അതിന്‍റെ
വക്താക്കള്‍ പ്രചരിപ്പിക്കുന്നത്.
ഇസ്‌ലാമിക ബാങ്ക്, ശരിഅത്ത് ബാങ്ക്, പലിശരഹിത ബാങ്ക് എന്നീ
പേരുകളുടെ അര്‍ത്ഥ വ്യാഖ്യാനങ്ങളെ കുറിച്ചോ, എന്താണ് ഇസ്ലാമിക് ബാങ്കിംഗ് , എന്തിനാണ് ഇസ്‌ലാമിക ബാങ്ക്, എന്തുകൊണ്ട് ഇസ്‌ലാമിക
ബാങ്ക് എന്നതോ അല്ല ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് മറിച്ചു “സാധാരണ സമൂഹത്തിന്റെ
ഏതേത് ആവശ്യങ്ങള്‍ക്കാണ് ‘ഇസ്ലാമിക് ബാങ്ക്’ പ്രയോജനപ്പെടുക? , ആദുനിക ബാങ്കുകളെക്കാള്‍
മെച്ചപ്പെട്ട/ലാഭകരമായ എന്ത്എന്തു സേവനങ്ങളാണ് ഇവ പൊതുജനങ്ങള്‍ക്കു നല്‍കുന്നത്” എന്നീ
എന്റെ തന്നെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണിവിടെ.
ആധുനിക നാഗരികതയുടെ എണ്ണമറ്റ
സംഭാവനകളിലോന്നാണ് ബാങ്ക്. അതിന്റെ പ്രാധാന്യവും പ്രയോജനവും ആര്‍ക്കും
നിഷേധിക്കാനാവുകയില്ല. പണമടക്കല്‍, പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്ത് നൊടിയിടയില്‍
എത്തിക്കല്‍, അന്താരാഷ്ട്ര
ബിസിനസിന് സൌകര്യമേര്‍പ്പെടുത്തല്‍, വിലപിടിച്ചവ സൂക്ഷിക്കാനുള്ള ലോക്കറുകള്‍, കടപ്പത്രങ്ങള്‍, ട്രാവലര്‍ ചെക്കുകള്‍, ഡിമാന്റ് ഡ്രാഫ്റ്റ്, വിവിധ ആവശ്യങ്ങള്‍ക്കുള്ള ലോണുകള്‍ നല്‍കല്‍, കമ്പനി ഷെയറുകള്‍ വില്‍ക്കാനുള്ള
സൌകര്യമൊരുക്കല്‍, തുടങ്ങി ഒട്ടേറെ
സേവനങ്ങള്‍ ബാങ്കുകള്‍ പോതുജനഗക്കായി നല്‍കുന്നു. ഈ സംവിധാനങ്ങളൊക്കെ സ്ഥിര
സ്വഭാവത്തില്‍ നിലനില്‍ക്കേണ്ടത് വളരെ അനിവാര്യവുമാണ്.
ഏതാണ്ട് 5000 വര്‍ഷം മുന്‍പ് തന്നെ
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് പണമിടപാട് സമ്പ്രദായം നിലനിന്നിരുന്നുവത്രേ. കൃസ്തുവിനു 1700 കൊല്ലം മുമ്പ്
ഹമ്മുറാബിയുടെ ബാബിലോണിയന്‍ നിയമ സംഹിതയിലും, ക്രി. മു. 6 - 9 നൂറ്റാണ്ടുകളില്‍ ഗ്രീക്ക് സംസ്കൃതിയിലും പഴയ റോമന്‍
വ്യവസ്ഥിതിയിലും ബാങ്കിംഗ് വ്യവസ്ഥാപിതമായി നടന്നിരുന്നതായി രേഖകള്‍ പറയുന്നു. എന്നാല്‍
ഇതോടുകൂടെത്തന്നെ മുമ്പുതൊട്ടേ ആരാധനാലയങ്ങളും വ്യവതാപിത മതങ്ങളുമെല്ലാം തന്നെ
പലിശയെ നിശിതമായി വിമര്‍ഷിച്ചിരുന്നതായും കാണാം.
വ്യാപകമായ തോതില്‍ ബാങ്കിംഗ് രീതി ഉപയോഗിക്കപ്പെട്ടത് കുരിശുയുദ്ധ കാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായാണ് . സഭകളെയും സെമിനാരികളെയും കേന്ദ്രീകരിച്ചായിരുന്നു അത്. 1403-ല്‍ ക്രൈസ്തവ പ്രമാണങ്ങളെയും സഭാവിലക്കുകളെയും അവഗണിച്ചു കൊണ്ട് പലിശാധിഷ്ഠിത ബാങ്കിംഗ് വ്യവസ്ഥ നിലവില്‍ വന്നു. അതോടെ യുറോപ്പിലാകെ ഒരു വാണിജ്യ സംരംഭം എന്ന നിലയ്ക്ക് ബാങ്കിങ്ങിന് നല്ല വേരോട്ടം ലഭിച്ചു.
വ്യാപകമായ തോതില്‍ ബാങ്കിംഗ് രീതി ഉപയോഗിക്കപ്പെട്ടത് കുരിശുയുദ്ധ കാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായാണ് . സഭകളെയും സെമിനാരികളെയും കേന്ദ്രീകരിച്ചായിരുന്നു അത്. 1403-ല്‍ ക്രൈസ്തവ പ്രമാണങ്ങളെയും സഭാവിലക്കുകളെയും അവഗണിച്ചു കൊണ്ട് പലിശാധിഷ്ഠിത ബാങ്കിംഗ് വ്യവസ്ഥ നിലവില്‍ വന്നു. അതോടെ യുറോപ്പിലാകെ ഒരു വാണിജ്യ സംരംഭം എന്ന നിലയ്ക്ക് ബാങ്കിങ്ങിന് നല്ല വേരോട്ടം ലഭിച്ചു.
എന്നാല്‍ തൊള്ളായിരത്തി
അന്പതുകളോടെ മാത്രമാണ് ഇസ്ലാമിക് ബാങ്കിങ്ങിനെ
കുറിച്ച് കാര്യമായ ചര്‍ച്ചകള്‍തുടങ്ങിയത്. 1976 ല്‍ യുഎഇ യില്‍ ആദ്യ ഇസ്ലാമിക്
ബാങ്ക് സ്ഥാപിക്കപ്പെട്ടു. ഇന്ന് 250-ലതികം ഇസ്ലാമിക് ബാങ്കുകള്‍
ലോകത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്നു. മദ്യ- പവ്രസ്ത്യ രാജ്യങ്ങള്‍ക്കും മലേഷ്യ,
ഇന്തോനേഷ്യ തുടങ്ങിയ തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ക്കും പുറമേ അമേരിക്ക, ചൈന,
ബ്രിട്ടന്‍ ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങീ ഒട്ടേറെ രാജ്യങ്ങളിലും ഇന്ന്
ഇസ്ലാമിക് ബാങ്കിംഗ് പ്രവര്‍ത്തിച്ചു വരുന്നു.
ഇനി “സാധാരണ
സമൂഹത്തിന്റെ ഏതേത് ആവശ്യങ്ങള്‍ക്കാണ് ‘ഇസ്ലാമിക് ബാങ്ക്’ പ്രയോജനപ്പെടുക?” എന്ന് പരിശോധിക്കാം, ജനസംഘ്യയില്‍
വലിയൊരളവു സാധാരണക്കാരും പാവപ്പെട്ടവരും വസിക്കുന്ന ഭാരതത്തെ പോലുള്ള രാജ്യങ്ങളില്‍
ഇസ്ലാമിക് ബാങ്കിന്റെ പ്രസക്തി അന്യേഷിക്കുകയാണ് ഇതുകൊണ്ടുധേഷിക്കുന്നത്, ഇതിനുവേണ്ടി
ആദുനിക ബാങ്കുകളും ഇസ്ലാമിക് ബാങ്കുകളും ഒരു പോലെ പ്രവര്‍ത്തിക്കുന്ന യുഎഇ യിലെ ബാങ്കുകളുടെ
പലിശനിരക്കും (Interest Rate), ലാഭ നിരക്കും (Profit Rate) പരിശോദിക്കുകയാണ്.
ഭവന വായ്പ
|
|||
ഇസ്ലാമിക് ബാങ്കുകള്‍
|
സാദാരണ ബാങ്കുകള്‍
|
||
ബാങ്ക്
|
ലാഭ നിരക്ക്
|
ബാങ്ക്
|
പലിശ നിരക്ക്
|
2.48%
|
2.07%
|
||
2.75%
|
2.48%
|
||
3.45%
|
3.99%
|
||
4.49%
|
4.29%
|
||
കാര്‍ ലോണ്‍
|
|||
ഇസ്ലാമിക് ബാങ്കുകള്‍
|
സാദാരണ ബാങ്കുകള്‍
|
||
ബാങ്ക്
|
ലാഭ നിരക്ക്
|
ബാങ്ക്
|
പലിശ നിരക്ക്
|
2.99%
|
2.25%
|
||
2.35%
|
|||
2.99%
|
|||
2.99%
|
|||
3.74%
|
|||
3.75%
|
|||
RAK Auto Loan
|
4.25%
|
||
4.34%
|
|||
ഇവിടെ എന്താണ് പലിശനിരക്ക്,
എന്താണ് ലാഭ നിരക്ക് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സദാരനയായി കടമെടുത്ത
സംഘ്യ തവണകളായി അടക്കുമ്പോള്‍ അതികം നല്‍കുന്ന പണത്തിന്‍റെ ശതമാനത്തെ നാം പലിശ
നിരക്കെന്ന് പറയുന്നു.
എന്നാല്‍ എന്താണ് ലാഭ
നിരക്ക് (Profit Rate) ?
ഉദാഹരണ സഹിതം വിവരിക്കാം, നിങ്ങള്‍
ഇസാമിക് ബാങ്കില്‍ കാര്‍ വാങ്ങുന്നതിന് ലോണിനായി
അപേക്ഷിക്കുന്നു, ബാങ്ക് നിങ്ങള്ക്ക് പണം നല്‍കുന്നതിനു പകരം കാര്‍ നേരിട്ട് കമ്പനിയില്‍നിന്ന്
വാങ്ങുന്നു. ശേഷം നിങ്ങള്‍ക്ക് ബാങ്കിന്‍റെതായ ലാഭമെടുത്ത് വില്‍ക്കുന്നു. തവണകളായി
തിരികെ പണമടക്കുമ്പോള്‍ യഥാര്‍ത്ഥ വിലക്ക് പുറമേ ബാങ്കിന്‍റെ ലാഭവും നിങ്ങള്‍ നല്‍കേണ്ടതാണ്.
ഇവിടെ ബാങ്കുകള്‍ അതികമായെടുക്കുന്ന ലാഭത്തിന്‍റെ ശതമാനത്തെയാണ് ലാഭ നിരക്ക് (Profit Rate) എന്ന് പറയുന്നത്.
അപ്പോള്‍ തീര്‍ച്ചയായും
നിങ്ങള്‍ക്കുമൊരു സംശയം കാണും.
“എന്താണ് പലിശനിരക്കും
(Interest Rate), ലാഭ നിരക്കും (Profit Rate) തമ്മിലുള്ള വ്യത്യാസം
?”
മതങ്ങള്‍ക്കും
ആചാരങ്ങള്‍ക്കും അതീതമായി സമൂഹത്തിന്‍റെ നാനാതലങ്ങളിലുള്ളവരും പലിശയെ എതിര്‍ക്കുന്നതായി
കാണാം. കാരണം പലിശ അത്യാവശ്യക്കാരനെ ചൂഷണം ചെയുന്നു എന്നത് കൊണ്ട് തന്നെ.
“പലിശ രഹിത ബാങ്കിംഗ് (ഇസ്ലാമിക്
ബാങ്കിംഗ്)” വ്യവസ്ഥിതി അത്യാവശ്യക്കാരനെ ചൂഷണം ചെയ്യുന്നില്ലേ ?
ഇവിടെ എന്താണ് സാദാരണ
ബാങ്കുകളും ഇസ്ലാമിക് ബാങ്കുകളും തമ്മിലുള്ള വ്യത്യാസം ?
മുകളിലെ പട്ടിക
പരിശോദിച്ചാല്‍ നിലവിലെ സ്ഥിതി അനുസരിച്ച് ഉപഭോക്താവിന് ഇസ്ലാമിക് ബാങ്കുകളെക്കാള്‍
സാദാരണ ബാങ്കുകളുമായി ബന്തപ്പെടുന്നതാണ് ലാഭകരമെന്ന് കാണാം.
ഇവിടെ ഞാന്‍ ഇസ്ലാമിക്
ബാങ്കിങ്ങിന്റെ ഒരു സേവനത്തെ കുറിച്ച് മാത്രമാണ് പ്രതിപാതിച്ചതെന്നും, അതിന്റെ
ഏറ്റവും ആകര്‍ഷകമെന്നു അവകാശപ്പെടുന്ന നിക്ഷേപ സംവിധാനത്തെക്കുറിച്ചു
ചര്ച്ചചെയ്തില്ലെന്നും ആക്ഷേപമുയര്‍ന്നെക്കാം.
ഉപഭോക്താവ് നിക്ഷേപിക്കുന്ന
പണം നഷ്ട സാദ്യത കുറഞ്ഞ ബുസിനെസുകളില്‍ ഇറക്കി ലാഭ നഷ്ട്ടങ്ങളുടെ വിഹിതം നിക്ഷേപകന്‍
തുല്യമായി വഹിക്കുന്ന രീതിയാണ് ഇസ്ലാമിക് ബാങ്ക് പിന്തുടരുന്നത്.
ഇവിടെയും സ്വാഭാവികമായി
നമുക്ക് പല സംശയങ്ങളും ഊരിതിരിഞ്ഞു വരാം
ഇസ്ലാമിക് ബാങ്കിന്റെ
തത്വങ്ങളും പ്രയോഗ രീതികളും വിവരിക്കുന്ന മലയാളത്തിലെ ആദ്യപുസ്തകം ഇസ്ലാമിക്
പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ “ഇസ്ലാമിക് ബാങ്കിംഗ്” ആണ്. എന്നാല്‍ ഇസ്ലാമിക്
ബാങ്കിങ്ങിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയുമെല്ലാം ആഴത്തില്‍ പഠന
വിദേയമാക്കുന്ന ഗ്രന്ഥമാണ് പൂങ്കാവനം ബുക്സ് പുറത്തിറക്കിയ കെ ടി എം കുട്ടിയുടെ “ഇസ്ലാമിക് ബാങ്കിംഗ്”.
നോട്ട് : ഈ പോസ്റ്റ് അപൂര്‍ണമാണ്, പൂര്‍ണമായ രൂപം 11-05-13 നു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.








